ഇതൊരു കഥയല്ല, ജീവിതമാണ് . ഇതിലെ കഥാപാത്രങ്ങളുമായി ആര്‍ക്കെങ്കിലും അവരുടെ ജീവിതവുമായി സാദൃശ്യം തോന്നുവാണേല്‍ അതവരുടെ കുറ്റബോധം കൊണ്ടാവും.
1.അദ്ധ്യായം ഒന്ന്
സ്നേഹത്തോടെയും സന്തോഷത്തോടെയും ആര്‍.ആണ്ട് .ഡീ യില്‍ വര്‍ക് ചെയ്തു പോകുന്ന നേരത്താണ് അവളുടെ വരവ്. ഞങ്ങള്‍ നാലഞ്ചു മലയാളീ ഗയ്സ് (ഗെയ്സ് അല്ല ) മാത്രമുള്ള ഈ ലാബിലേക്ക് ഒരു മലയാളീ പെണ്‍കുട്ടി കൂടി. വേറെ പ്രോജക്റ്റ് ആണേലും, ഈ തമിഴ്ദേശത്ത് ഒരു മലയാളീ കാറ്റ് വീശിയത് തന്നെ ഒരാശ്വാസം . രണ്ടു മൂന്ന് നാളുകള്‍ക്കു ശേഷം നമ്മുടെ കഥാനായകന്‍ ചന്തു പെട്ടന്ന് സീറ്റില്‍ നിന്ന് എണീറ്റ് ഞങ്ങളോടൊന്നും ഒരു വാക്ക് പോലും പറയാതെ നേരെ അവളുടെ സീറ്റിലേക്ക്. അവളെയും പരിചയപെട്ടു തിരിച്ചു വന്നു. ചെറുക്കന്റെ പ്രായം കണക്കിലെടുത്തും , ആദ്യത്തെ തവണ ആയതു കൊണ്ടും ഞങ്ങള്‍ അത് ക്ഷമിച്ചു. "വേണേല്‍ നിങ്ങള്‍ക്കും പോയി പരിചയപ്പെടാമാരുന്നു , നിങ്ങള്‍ അങ്ങനെ ചെയ്യാത്തതിന് എന്നെയാണോ പറയുന്നത്" എന്ന് അവന്‍ ചോദിച്ചപ്പോ അതിലുള്ള ന്യായം മനസ്സിലാക്കി അന്ന് അവനെ വെറുതെവിട്ടു.
രണ്ടു മൂന്ന് ദിവസങ്ങള്‍ക്കു ശേഷം അവളുടെ ഫോണ്‍ നമ്പര്‍ മേടിക്കണം എന്ന് പറഞ്ഞു , ഉച്ചക്ക് കാന്റീന്‍ ഫുഡ് ഉം കഴിഞ്ഞു വരുന്ന വഴി, ഞങ്ങളുടെ കൂട്ടത്തീന്നു മുങ്ങി അവളുടെ സീട്ടിനരികിലേക്ക് ചന്തു പോയി. അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞും തിരിച്ചു വരാത്തത് കൊണ്ട് ഞാന്‍ പോയി (അല്ലാതെ നിങ്ങള് വിചാരിക്കുന പോലെ അസൂയ കൊണ്ടൊന്നുമല്ല ) "എടാ നിന്നെ രമേശ് വിളിക്കുന്നു" എന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നു.
തിരിച്ചു വന്നു ഫോണ്‍ നമ്പര്‍ വാങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ വിളിച്ചോണ്ട് വന്നു എന്ന് പറഞ്ഞു പരിഭവം പ്രകടിപിച്ചു. പഞ്ചാബി ധാബയില്‍ (പഞ്ചാബി എന്ന് പേരിലെ ഉള്ളു , എല്ലാം ഇവിടത്തുകാര്‍ തന്നെ ) കഴിക്കാന്‍ പോയ ടോജി തിരിച്ചു വന്നപ്പോള്‍ അവനോടും , ചന്തു ഇതേ പോലെ നമ്പര്‍ വാങ്ങാന്‍ പറ്റുന്നതിനു മുന്‍പേ എന്നെ തിരിച്ചു വിളിച്ചോണ്ട് പോന്നു എന്ന് പറയുന്നുണ്ടാരുനു
2.അദ്ധ്യായം രണ്ട്
രണ്ടു ദിവസം മുന്‍പാണു ഇ.ആര്‍.സി യിലെ ബിജുവേട്ടന്‍ വേറെ ജോലി കിട്ടി പോവുന്ന കാര്യം പറയാന്‍ വന്നത്. മൂപ്പര്‍ പോകുന്ന കാര്യം പറയാന്‍ ആ പെണ്ണിന്റെ അടുത്തും പോയി, പോയി വരുമ്പോള്‍ നമ്പറും മേടിച്ചാണ് വന്നത്. നമ്പര്‍ മേടിച്ച കാര്യം ചന്തുവിനോട് പറഞ്ഞപ്പോള്‍ "നമ്പര്‍ അവസാനിക്കുന്നത് ഈ മൂന്നക്കത്തില്‍ ആണോ" എന്ന് ചന്തു തിരിച്ചു ചോദിച്ചു. അപോഴും ചുമ്മാ ബിജുവേട്ടനെ വാരുന്നതാണ് എന്ന് വിചാരിച്ച ഞങ്ങള്‍ക്ക് വരാന്‍ പോകുന്ന കാര്യത്തെ കുറിച്ച് നേരിയൊരു സംശയവും തോന്നിയില്ല. സ്വന്തം നിഴലിനെ പോലെ വിശ്വസിച്ച ചന്തു നമ്മളെ പറ്റിക്കുവാണെന്ന് പിന്നീടാണ് മനസ്സിലായത്.
അന്നത്തെ സായാഹ്നം മദ്ധ്യാഹ്നം ആക്കികൊണ്ടിരിക്കുന ടൈമില്‍ സാധാരണ രണ്ടു പെഗ് അടിച്ചു മിണ്ടാതെ പോയി കിടക്കാറുള്ള ചന്തു നാലില്‍ കൂടുതല്‍ അടിച്ചപ്പോഴാണ് അവന്റെ വായില്‍ നിന്ന് സത്യങ്ങള്‍ ഒക്കെ പുറത്തു വന്നത്. ഞാന്‍ അവനെ വിളിച്ചു കൊണ്ട് പോരുന്നതിനു മുന്‍പ് തന്നെ അവന്‍ നമ്പര്‍ വാങ്ങിയെന്നും , എസ്സ്.എം.എസ്സ് അയക്കാറുണ്ടെന്നും വിളിക്കാറുണ്ടെന്നും പറയുന്നത്.
"ചതിക്കും വഞ്ചനക്കും ഇവിടെ ഒരു നിയമമേ ഉള്ളു , അത് ഞാനായാലും ശരി നീയായാലും ശരി" എന്ന് കേട്ട് വളര്‍ന്ന ഞങ്ങള്‍ അത് മറന്നു കൂട്ടുകാരാണ് വലുത് എന്ന ഒരേയൊരു കാരണം കൊണ്ട് ഞങ്ങള്‍ ഈ ചതി മറന്നു അവന്റെ കൂടെ നിന്നു.
3.അദ്ധ്യായം മൂന്ന്
രാവിലെ എണീറ്റ് കഥാനായകന്റെ ഒപ്പം ഓടാന്‍ പോയി ,റൂമിലെത്തിയ ശേഷം ഇന്റര്‍നെറ്റ് എടുത്തു ഓര്‍ക്കുട്ട് നോക്കാന്‍ വേണ്ടി , ചന്തുവിന്റെ മൊബൈലില്‍ ജി.പി.ആര്‍.എസ്സ് ഓണ്‍ ചെയ്യാന്‍ വേണ്ടി നോക്കിയപ്പോഴാണ് , നമ്മള്‍ അവനെ വിശ്വസിച്ച പോലെ അവന്‍ നമ്മളെ വിശ്വസിച്ചില്ല എന്ന് മനസ്സിലാകിയത്. 4 കൊല്ലമായി ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞ അവന്‍ മൊബൈലില്‍ സെക്യൂരിറ്റി കോഡ് വച്ചിരിക്കുന്നു. അവനോടു സെക്യൂരിറ്റി കോഡ് ചോദിച്ചപ്പോ 54321 ആണെന്ന് പറഞ്ഞു . ആ കോഡ് അടിച്ചിട്ടും ലോക്ക് പോവാതിരുന്നപ്പോള്‍ , ഫോണ്‍ ലോക്ക് ആയെന്നും മറ്റും പറഞ്ഞു അവന്‍ പിന്നെയും എന്റെ മേല്‍ പഴിചാരി. മൂന്നില്‍ കുടുതല്‍ തവണ തെറ്റായ നമ്പര്‍ അടിച്ചത് കാരണമാണ് ലോക്ക് ആയതെന്നും വൈകിട്ട് റീപൈയര്‍ ഷോപ്പില്‍ കൊടുത്തു ലോക്ക് മാറ്റണം എന്നും മറ്റും പറഞ്ഞു. ഇന്‍ബോക്സില്‍ കയറി മെസ്സേജ് വായിക്കാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്തതാണെന്ന് ഞങ്ങള്‍ക്കപോഴേ തോന്നി. ഓഫീസില്‍ പോകാന്‍ നേരമായത് കൊണ്ട് കുളിക്കാനും മറ്റും പോയി തിരിച്ചു വന്ന ഞാന്‍ കണ്ടത് ഫോണില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുന്ന ചന്തുവിനെയാണ്. അതെ 54321 കോട് വച്ച് തുറന്നെന്നും പറഞ്ഞു. വേണമെങ്കില്‍ മെസ്സങേസ് നോക്കിക്കോ അവളുടെ 2-3 മെസ്സേജ് മാത്രമേ കാണുകയുള്ളൂ എന്നും പറഞ്ഞു. സത്യത്തില്‍ എന്താണ് സംഭവിച്ചേ എന്ന് നമ്മള്‍ക് ഊഹിക്കവുന്നതല്ലേ ഉള്ളു.
1 . ഇന്ബോക്സ് നോക്കാതിരിക്കാന്‍ സെക്യൂരിറ്റി ലോക്ക് ഇട്ടു
2 . സെക്യൂരിറ്റി ലോക്ക് പറഞ്ഞു തന്നാല്‍ മെസ്സേജ് നോക്കുമോ എന്ന് ഭയന്നു തെറ്റായ കോഡ് പറഞ്ഞു തന്നു
3 . ഞങ്ങള്‍ കുളിക്കാന്‍ പോയ സമയത്ത് ശരിക്കുള്ള കോഡ് വച്ച് തുറന്നു, മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു, പേരിനു 2-3 മെസ്സേജ് മാത്രം വച്ച്. അതിനു ശേഷം ഫോണ്‍ ലോക്ക് കോഡ് 54321 ആക്കി മാറ്റി.
ഇനിയും ഇതുപോലെ ചതിയുടെയും വഞ്ചനയുടെയും അദ്ധ്യായങ്ങള്‍ കാണാനും കേള്‍ക്കാനും ചന്തുവിന്റെ മാത്രമല്ല ഞങ്ങളുടെയും ജീവിതം പിന്നെയും ബാക്കി.
NB: കരിമ്പന എന്ന സില്‍മയില്‍ കെ.പി.എസ്.സി സണ്ണി പറയുന്ന ഒരു ഡയലോഗുണ്ട്
" ഈ വികാരത്തിന് മുന്‍പില്‍ ആരാണ് ചീപ്പ് ആവാത്തത് "
Subscribe to:
Post Comments (Atom)

ഈ സംഭവം എനിക്ക് ഒരു വലിയ തിരിച്ചറിവ് ആയിരുന്നു. ഒരു പായയില്‍ ഉണ്ട് ഒരു പാത്രത്തില്‍ ഉറങ്ങിയ നമ്മളോട് ചന്തു ഈ കൊടും ചതി ചെയ്യും എന്ന് നമ്മള്‍ മനസിലാക്കാതെ പോയി. എന്റെ പിഴ.... എന്റെ പിഴ. ....എന്റെ വലിയ പിഴ .
ReplyDelete