Tuesday, April 6, 2010

ഒരു തൃശ്ശൂര്‍ യാത്ര

രണ്ടു മൂന്നു തവണ നേരിലും അതിലും കുടുതല്‍ തവണ ക്ഷണകത്ത്‌ മെയില്‍ അയച്ചും കല്യാണം വിളിച്ച നീലെഷിനോട് വരുന്നില എന്ന് പറയാന്‍ ഒരു കാരണവും ഇല്ലാതായപ്പോ വണ്ടി കേറാന്‍ തന്നെ തീരുമാനിച്ചു.ഞായറാഴ്ച ആണ് പരുപാടി. ഈസ്റ്റെര്‍ ഒക്കെ ആയതു കൊണ്ട് തമിഴ്നാട്, പുതുച്ചേരി സര്‍ക്കാര്‍ വണ്ടികള്‍ ഒക്കെ ഫുള്‍ ആണ്. അവസാനം ഓണ്‍ലൈന്‍ വഴി ഇന്ദിര ട്രാവല്‍സില്‍ കോയമ്പത്തൂരിലേക്ക് ഒരു ടിക്കറ്റ്‌ ഒപ്പിച്ചു. ശനിയാഴ്ച രാത്രി 10 മണിക്ക് ആണ് വണ്ടി. അതിലും ആകെ 2 സീറ്റ്‌ മാത്രമേ കാളിയുണ്ടാരുന്നുല്ല്. സിജീഷും സച്ചിനും ഒന്നും വരുന്നില്ലെന്ന് പറഞ്ഞത് കൊണ്ട് ഒറ്റക് തന്നെ യാത്ര. ടോജിയും പ്രവീണും നാട്ടില്‍ നിന്ന് നേരിട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഭാഗ്യത്തിന് വിന്‍ഡോ സീറ്റ്‌ തന്നെ കിട്ടി. തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന മനുഷ്യന്‍ കുറച്ചു കഴിഞ്ഞതും കത്തി തുടങ്ങി. ഐ.ടി ആണെന്ന് പറഞ്ഞപ്പോ പുള്ളിക്ക് നമ്മള്‍ എന്തൊക്കെയാണ് വര്‍ക്ക്‌ ചെയ്യുന്നെ എന്നൊക്കെയറിയണം. പണ്ടാരം രാത്രി 10 മണിക്കാണ് അങ്ങേര്‍ക് ഐ.ടി പഠിക്കേണ്ടത്. മൂപ്പരുടെ മകന്‍ ഇപ്പൊ 12th എഴുതിയിരിക്കുകയാണെന്നും .ടി എടുക്കുന്നത് നല്ലതാണോ എന്നും ചോദിച്ചു. ഫയങ്കര കഷ്ടപാടാന്നും കാരണവന്മാര്‍ ചെയ്ത പുണ്യം കൊണ്ട് മാത്രമാണ് കഞ്ഞി കുടിച്ചു ജീവിച്ചു പോകുന്നത് എന്നും പറഞ്ഞു ഒരു കോംപെറ്റീഷന്‍ ഒഴിവാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. തൊട്ടപ്പുറത്ത്‌ തന്നെ ഒരു സ്ലീപെര്‍ സീറ്റ്‌ കിട്ടിയപ്പോ അങ്ങേരു അങ്ങോട്ട്‌ സ്ഥലം മാറി ഇരുന്നു, സോറി കിടന്നു. രാവിലെ 6 മണിക്ക് തന്നെ കോയമ്പത്തൂര്‍ എത്തി അവിടെ നിന്ന് ഒരു ബസ്‌ പിടിച്ചു ത്രിശ്ശൂരിലേക്കും വിട്ടു. ഒരു 10 മണിയോടെ തൃശ്ശൂര്‍ സ്ടാന്റില്‍ എത്തി. പ്രഫുലും അവന്‍റെ ചേട്ടനും, പുതിയ കാറും എടുത്തു കൂട്ടാന്‍ വന്നതുകൊണ്ട് ബുദ്ധിമുട്ടിലാതെ അവന്റെ വീട്ടിലെത്തി. അവന്റെ വീട്ടില്‍ നിന്ന് കുളിയൊക്കെ കഴിഞ്ഞു നീലന്റെ അവിടെ പോകാമെന്ന വിചാരിച്ചിരുന്നത്. രാവിലത്തെ പുട്ടും കടലയും കഴിക്കുമ്പോള്‍ പ്രഫുലിന്റെ അമ്മ "മോന്‍ നോണ്‍ ഒക്കെ കഴിക്കില്ലേ? " എന്ന് ചോദിച്ചു. സ്നേഹം കണ്ടപോഴേ തീരുമാനിച്ചു ഉച്ചക്കുള്ള ഫുഡും കഴിച്ചേ പോകുന്നുള്ളൂ എന്ന്. നല്ല മീങ്കറിയും കൂട്ടി ഉച്ചഭക്ഷണവും കഴിഞ്ഞു ഞങ്ങള്‍ ഇറങ്ങി.

ഞങ്ങളെത്തുംബോഴേക്കും രതീഷും ജിതനും എത്തിയിരുന്നു. മുന്‍ എച്.സി.എല്‍ താരങ്ങളായ സിറില്‍ , ജുനൈദ് ( + കുടുംബം ) എന്നിവരെയൊക്കെ കണ്ടു കുശലം പറഞ്ഞു. നീലന്‍ ഒരു കുര്‍ത്തയൊക്കെ ഇട്ടാണ് നില്കുന്നത്. ബുള്‍ഗാന്‍ ഒക്കെ വച്ച് കള്ളലക്ഷണത്തിന് ഒരു കുറവും ഇല്ല.
എത്തിയയുടനെ രതീഷിനു ഫുഡ് കഴിക്കാന്‍ തിരക്ക്. നാലരക്കുള്ള ട്രെയിന്‍ ( അര എന്നത് രതീഷിന്റെ ഒരു വീക്നെസ് ആണ് ) പിടിക്കണം എന്നതാണ് അവന്റെ മെയിന്‍ ഒബ്ജക്റ്റീവ്. നാളെ കണ്ണൂരില്‍ ഒരു കല്യാണമുണ്ടെന്നും, വൈകിട്ട് അതിന്റെ കലാപ-പരിപാടികളില്‍ അവനു പോണമെന്നുമാണു പറഞത്. അവസാനം അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജിതനും അവന്റെ ഒപ്പം പ്ലേറ്റ് ഉം എടുത്തു ബുഫെ സപ്ലയര്‍ ചേട്ടന്മാരുടെ അടുത്തേക്ക് ചെന്നു. ചെറുക്കനും പെണ്ണും പോലും ഫുഡ് കഴിക്കാതെ ഇരിക്കുമ്പോ നിനക്കൊകെ ഫുഡ് അടിക്കാന്‍ എന്തുവാ ഇത്ര ആക്രാന്തം എന്ന് ചോദിച്ചു അവന്മാരെ ഓടിച്ചു വിട്ടു.

രതീഷിന്റെ അവസ്ഥ കണ്ടിട്ടാണോ അതോ വിശന്നിട്ടാണോ എന്നറിയില കുറച്ചു കഴിഞ്ഞതും പെണ്ണും ചെറുക്കാനും പുറകെ ബന്ധുമിത്രാദികളും ക്യു നിന്നുതുടങ്ങി. പുറകെ രതീഷും ജിതനും. ടോജിക്ക് ഒന്ന് കുഴലിലൂടെ ശ്വാസം വലിക്കണമെന്ന് പറഞ്ഞു കൂട്ടിനു എന്നേം വലിച്ചോണ്ട് പുറത്തേക്കു വന്നു. പുറത്തു വന്ന സ്ഥിതിക്ക് തിരിച്ചുപോകാന്‍ ബുക്ക് ചെയ്ത യുണിവേര്‍സല്‍ ആപ്പിസിലേക്ക്‌ വിളിച്ചു എവിടെ നില്കണം എന്നൊക്കെ വിളിച്ചു കണ്‍ഫേം ചെയ്തു. അപ്പോഴേക്കും ഉള്ളില്‍ നിന്ന് ജിതന്‍ വിളിച്ചു നിങ്ങള്‍ക്ക് ഫുഡ് വേണ്ടേ എന്ന് ചോദിയ്ക്കാന്‍ തുടങ്ങി. അവന്മാര്‍ ഫുഡ് അടി തുടങ്ങിയെന്നു പറഞ്ഞപ്പോ ഫുഡ് തീരുന്നതിനു മുന്‍പേ പോയേക്കാം എന്ന് കരുതി അകത്തേക്ക് കേറി. പ്രഫുലിന്റെ വീട്ടിന്നു നല്ല പോലെ അകത്താക്കിയത് കൊണ്ട് അധികം വിശപ്പില്ല. വെറുതെ എല്ലാം എടുത്തു വേസ്റ്റ് ആക്കേണ്ട എന്നതുകൊണ്ട്‌ വെജ് ഐറ്റംസ് പാടെ ഒഴിവാക്കി.

ഹാള്ളില്‍ ഒന്ന് കണ്ണോടിച്ചപ്പോഴേക്കും കോളേജില്‍ നിന്നുമുള്ള ഡിക്സന്‍, പട്ടാമ്പി രാജീവന്‍ എന്നിവരെയോകെ കണ്ടു. ജൂനിയര്‍ ഒരു പെണ്‍കുട്ടിയും ഉണ്ടാരുന്നു അവരുടെ ഒപ്പം (കോളേജ് കഴിഞ്ഞാലും ഇവരൊന്നും നന്നാവില്ലേ !! ഒരു ഷാള്‍ കോലിന്മേല്‍ ചുറ്റിയാലും .. ബാക്കി ഒന്നും പറയുന്നില്ല ) . ആദ്യം ആളെ മനസ്സിലായിലെങ്കിലും (ശരിക്കും.. ഞാന്‍ പണ്ടേ ഡീസന്റ് ആരുന്നു, ഇപോ മഹാ ഡീസന്റ് ഉം ) പിന്നീട് ആളെ ഓര്‍മ വന്നു.
കൊച്ചിന്‍ എച്.സി.എല്‍ നിന്ന് രെജുവും ജോജോയും മറ്റും വന്നിട്ടുണ്ടാരുനു. അവരെയും കണ്ടു , എച്.സി.എല്‍ നെ കുറ്റവും പറഞ്ഞു സമയം ചിലവഴിച്ചു.



ഫുഡ് ഒക്കെ കഴിഞ്ഞു എല്ലാം സെറ്റിലായി സ്റ്റേജില്‍ കേറി ഫോട്ടോയും എടുത്തു കഴിഞ്ഞിട്ടും കോഴിക്കോടില്‍ നിന്നും കേറിയ പ്രവീണ്‍ എത്തിയിട്ടില്ല. പിന്നേം അവനേം കാത്തു കുറച്ചു നേരം ഇരുന്നു. നാലേകാലിനു അവനെത്തി, അവന്റെ ഫുഡ് അടിയും, ഫോട്ടോ എടുപ്പും കഴിഞ്ഞു ഇറങ്ങിയപ്പോ സമയം അഞ്ചായതെ ഉള്ളു. ഇതിനിടയില്‍ രോഹിത്, അനുശ്രീ, പ്രസാദ്‌, വര്‍ഷ എന്നിവരെയും മറ്റും കണ്ടു പരിചയം പുതുക്കി.

യുണിവേര്‍സല്‍ ആപ്പീസില്‍ എത്തി അതിനടുത്തു ഒരു വെബ്കഫെയില്‍ നിന്നും ടിക്കറ്റ്‌ പ്രിന്റൌട്ട് ഉം എടുത്തു. ടോജിക്ക് ദാഹം സഹിക്കാന്‍ വയ്യാതായപ്പോ വേറൊന്നും കിട്ടാത്തത് കൊണ്ട് മാത്രം ഒരു ബാറില്‍ കേറി അവന്‍ അവിടെ കിട്ടുന്ന ഇച്ചിരി വെള്ളം കുടിച്ചു വരാമെന്ന് പറഞ്ഞു. പ്രിന്റൌട്ട് എടുത്ത ശേഷം ഞങ്ങളും അവനെ കണ്ട്രോള്‍ ലെവലില്‍ തന്നെ ഇരുത്താന്‍ അവന്റെ കൂടെ കേറി. ഒരു ബീഫ് ഫ്രൈ ഓര്‍ഡര്‍ ചെയ്തത് അവനു വേണ്ട, അവനു ദാഹം ആണ് കുടുതല്‍ എന്ന് പറഞ്ഞപ്പോ അത് തിന്നു സഹായിക്കാന്‍ ഞാനും കൂടി.

6 മണിയായപ്പോഴേക്കും യുണിവേര്‍സല്‍ ആപ്പിസിനു മുന്നില്‍ വീണ്ടും വന്നു കുറ്റിയടിച്ചു. 15-20 മിനിറ്റ് വെയിറ്റ് ചെയ്തിട്ടും ബസ്‌ വരാഞ്ഞത് കൊണ്ട് ടോജി ആപ്പീസില്‍ ചെന്ന് ബസ്‌ ഇപ്പോഴെങ്ങാനും വരുമോ അതോ ഒന്ന് കുടി ദാഹം തീര്‍ക്കാനുള്ള സമയമുണ്ടാവുമോ എന്ന് അന്വേഷിച്ചു. ബസ്‌ ഇപോ തന്നെ വരുമെന്ന് പറഞ്ഞു അവന്റെ മോഹങ്ങള്‍ അവര്‍ അടിച്ചൊതുക്കി.

അവസാനം ബസ്‌ വന്നപ്പോ അതിലേക്കു നല്ല ജനപ്രവാഹമാരുന്നു. കോളേജ് പിള്ളേരും അവരെ കയറ്റിയയക്കാന്‍ വന്നവരും എല്ലാം കയറി. ഞങ്ങള്‍ ഇടയിലൂടെ നുഴഞ്ഞുകേറി സീറ്റില്‍ എത്തിയപ്പോ ഞങ്ങളുടെ സീറ്റില്‍ ഒരു പെണ്ണ് കേറിയിരിക്കുന്നു. ഒരു സീറ്റില്‍ അവളും തൊട്ടപ്പുറത്തെ സീറ്റില്‍ അവളുടെ സ്യൂട്കേസും. ചോദിച്ചപ്പോ അവളുടെലും 21 എന്ന സീറ്റ്‌ നമ്പറില്‍ ഒരു ടിക്കറ്റ്‌. പിന്നെ അന്വേഷിച്ചപ്പോഴാണ് അവള്‍ കാരൈക്കല്‍ ബസിനു ആണെന്നും അടുത്ത സ്റ്റോ‌പ്പില്‍ ആണ് കാരൈക്കല്‍ ബസ്‌ , അത് വരെ കാരൈക്കല്‍ ബസ്സില്‍ ഉള്ളവരെയും ബസില്‍ കയറ്റിയെക്കുവാനെന്നും മനസ്സിലായത്‌. ഞങ്ങള്‍ക്ക് വേറെ 2 സീറ്റ്‌ തന്നു അഡ്ജസ്റ്റ് ചെയ്തു തന്നു അടുത്ത സ്റ്റോപ്പ്‌ വരെ.
സ്റ്റോപ്പ്‌ എത്തിയപ്പോ അവരെല്ലാം ഇറങ്ങിപോയി. ഞങ്ങള്‍ ഞങ്ങളുടെ 21,22 സീറ്റിലേക്ക് തിരിച്ചുപോയി. പാലക്കാട് എത്തുന്നതിനു മുന്‍പേ വണ്ടി നിര്‍ത്തി ഏഴരയോടെ രാത്രിബക്ഷണവും കഴിച്ചു. പിന്നെ വണ്ടിയില്‍ കയറി അവന്മാരിട്ട ഒരു തമിഴ് പടവും കണ്ടു ഉറങ്ങി ( എന്റെ ശ്വാസോച്ഛ്വാസത്തിന്റെ ബാസ് എഫ്ഫക്റ്റ് കാരണം അപ്പുറത്തിരുന്ന ചേട്ടന്‍ ഇടയ്ക്കു നോക്കുണ്ടാരുന്നു എന്ന് പിറ്റേന് ടോജി പറഞ്ഞു. ആഹ്ഹ പുല്ലു !! ). പോണ്ടിച്ചേരി എത്തുന്നതിന്റെ മുന്‍പ് മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് എഴുന്നേറ്റത്. തിരിഞ്ഞു ഏറ്റവും പുറകിലെ സീറ്റില്‍ ഇരിക്കുന്ന പ്രവീണിനെ നോക്കിയപ്പോഴാണ് തൊട്ടുപിറകില്‍ .സി ബസ്‌ ന്റെ തണുപ്പ് സഹ്ഹിക്കാതെ ഉണ്ടായിരുന്ന ഒരേയൊരു പുതപ്പിന്റെ ചൂടിലോ തണുപ്പിലോ കിടന്നുറങ്ങുന്ന 2 കോളേജ് പിള്ളേരെ കണ്ടത്. ഒരു പുതപ്പു ഷെയര്‍ ചെയ്തു ഉറങ്ങിയ(?) യുവമിഥുനളുടെ സൌഹൃദത്തെ മനസ്സാല്‍ ആശീര്‍വദിച്ചു (വേറെന്തു ചെയ്യാന്‍ !!) പോണ്ടിച്ചേരി സ്റ്റോപ്പില്‍ ബാഗ്‌ എടുത്തു ഇറങ്ങി ഒരു ഓട്ടോയും പിടിച്ചു നേരെ റൂമിലേക്ക്‌ പോയി..