Wednesday, May 12, 2010

അപ്രയിസല്‍ കാലം

അപ്രയിസല്‍ ദിനങ്ങള്‍ വീണ്ടുമെത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 98 മാര്‍ക് വാങ്ങി ഗ്ലാസ്‌ ടോപ്പര്‍ ആയിട്ടും പ്രോഫിറ്റ് ഷയര്‍ കിട്ടാത്ത സിജീഷും , ഞാനുമൊക്കെ അപ്പ്രിസല്‍ ഫോം മെയില്‍ കണ്ടയുടനെ ഫില്‍ ചെയ്തു വിട്ടു.

അപ്രയിസല്‍ പ്രമാണിച്ച് വര്‍ക്ക്‌ ചെയ്യുന്നുണ്ട് എന്ന് കാണിക്കാന്‍ എല്ലാരും കഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ടോജിയും സിജീഷും മാത്രമാണ് ഇതിനൊരപവാദം. കഴിഞ്ഞ വര്‍ഷം ടി.എല്‍ ആയി പ്രൊമോഷന്‍ കിട്ടിയത് കൊണ്ട് ഇത്തവണ വലിയ തോതില്‍ ഒന്നും തടയാന്‍ ഇല്ലാത്തതു കൊണ്ടാണ് ടോജിയെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെ ചതിക്ക് ഇത്തവണ പരിഹാരം നല്‍കാമെന്നു പറഞ്ഞ സാഹയെ വിശ്വസിച്ചാണ് സിജീഷ് .

കഴിഞ്ഞ തവണ ഞാനും സിജീഷും വിജയകുമാറും രാഘവറെഡിയും അടങ്ങുന്ന എച്.പി.സി ടീമില്‍ പണി എടുത്ത ഞാനും സിജീഷും , നോക്കി നില്‍ക്കെയാണ് വിജയകുമാറിന് (പസഗന്‍ എന്ന് അവനറിയാതെ നമ്മള്‍ അവനെ വിളിക്കും ) ടി.എല്‍ കൊടുത്തത്. Ph.D യുടെ പേരില്‍ മാനേജര്‍ സാലറി വാങ്ങുന്ന രാഘവറെഡിയെ കൂടാതെ എം.ടെക് ന്‍റെ പേരില്‍ വിജയനും ഞങ്ങളെക്കാള്‍ കൂടുതല്‍ സാലറി. ഒരാള്‍ സ്ടാടിസ്ടിക് ഒരുത്തന്‍ ഇലക്‌ട്രിക്കല്‍ , അങ്ങനെ ലിനക്സ്‌ പ്രൊജക്ടില്‍ ലിനക്സ്‌ അറിയുന്നത് ഞങ്ങള്‍ രണ്ടുപേര്‍. എന്നിട്ടാണ് ഞങ്ങളോട് ഈ ചതി ചെയ്തത്. സാഹയോടും അന്‍വറിനോടും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഗുണമൊന്നും ഉണ്ടായില്ല. അടുത്ത തവണ എന്തായാലും പരിഗണിക്കാമെന്ന്. എനിക്ക് പ്രോഫിറ്റ് ഷെയര്‍ എങ്കിലും കിട്ടി, സിജീഷിനു അത് പോലും കിട്ടാത്തതാണ് എനിക്ക് സമാധാനം നല്‍കിയ ഏകകാര്യം.

എന്നെ എച്.എച്.ടി യിലേക്കും , രാഘവറെഡിയെ ബയോമെട്രിക് ലേക്കും മാറ്റിയതിനു ശേഷം ഇപ്പൊ വിജയനും സിജീഷും മാത്രമാണ് എച്.പി.സി നോക്കുന്നത്. എന്നിരുന്നാലും ഇന്നലെ വിജയകുമാറിന്റെ ബര്‍ത്ത്ഡേ ഞങ്ങള്‍ കരിദിനമായി ആഘോഷിച്ചു ( രഹസ്യമായി ).

ഇത്തവണത്തെ കാര്യവും ഒന്നാലോചിക്കുമ്പോള്‍ പ്രശ്നമാണ്. ലിനക്സ്‌ ടീമില്‍ ഞാനും , സിജീഷും , ഡാനിയേലും . ഞങ്ങള്‍ 3 പേര്‍ക്കും ഒരുമിച്ചു ടി.എല്‍ കിട്ടുമോന്നാണ് ഡൌട്ട്. അതും പോരാഞ്ഞു രണ്ടു വര്‍ഷം മുന്‍പ് ചെന്നൈയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത പ്രവീണിനെയും ഇപ്പൊ തിരിച്ചു കൊണ്ട് വന്നിട്ടുണ്ട്. ട്രാന്‍സ്ഫര്‍ എന്നാണ് അവന്‍ പറയുന്നത്, പക്ഷെ ട്രാന്‍സ്ഫര്‍ ലെറ്റര്‍ ഇനിയും കൊടുത്തിട്ടില്ല. അതിനാല്‍ ഒന്നും കണ്‍ഫേം ആയിട്ടില്ല. എന്തായാലും കഴിഞ്ഞ വര്‍ഷത്തെതിനു പ്രതിഷേധം പ്രകടിപ്പിച്ച കാരണം ഇത്തവണയും ചതി വരാന്‍ ചാന്‍സ് തീരെ കുറവാണ്. എന്നാലും ഒന്നും തറപ്പിച്ചു പറയാന്‍ പറ്റില്ല.

കാത്തിരുന്നു കാണാം..

No comments:

Post a Comment