ഇന്നലെ ഒരു ബ്ലോഗ് ഇട്ട സ്ഥിതിക്ക് ഇന്നും വല്ലതും ഇട്ടില്ലേല്‍ അത് ബ്ലോഗ്ഗര്‍ സമുദായത്തിന് തന്നെ ഒരു ചീത്തപെരവില്ലേ എന്ന് കരുതിയാണ് ഇന്നും ഔ പോസ്റ്റ് ഇട്ടേക്കാമെന്നു കരുതിയത്.
ഇവിടെ ഒരു പണിയും എടുക്കാതെ ഇരിക്കുനതും പോരാ നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് വായും പൊളിച്ചു നോക്കി നില്‍ക്കുന്ന ചിലവര്‍ക്ക് ഇട്ടു പണി കൊടുത്താലോ എന്ന് ആലോചിച്ചതാണ്, പക്ഷെ പിന്നേം ഇവന്മാരെ കൊണ്ടേ ഓരോ കാര്യം സാധിക്കേണ്ടത് കൊണ്ട് അതുപേക്ഷിക്കേണ്ടി വന്നു. ഇന്നാണേല്‍ ഇവിടെ proxy സെര്‍വറില്‍ എന്തോ മെയിന്റെനന്‍സ് (ഓ പിന്നെ !! ) പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ബാക്കപ്പ് proxy ആണ് ഉപയോഗിക്കുന്നത്. അതിലാണേല്‍ സ്പീഡ് തീരെ കുറവും. പോരാത്തതിന് വിവരസാങ്കേതിക രംഗത്തെ ഭീമന്‍ ശ്രീമാന്‍ ഗൂഗിളിന്റെ ജിമെയില്‍, ജി-ടാക്ക് ഒന്നും കിട്ടുന്നുമില്ല. അതിനാല്‍ ചാറ്റിങ്ങും നടക്കുനില്ല. ആകെ നഷ്ടം തന്നെ. പക്ഷെ ആകെപാടെ ഉള്ള ഒരു സമാധാനം ഇന്ന് നമ്മുടെ തലവന്‍ സാഹാജി വരാത്തതാണ്. അങ്ങേരുണ്ടാരുന്നേല്‍ നാലോ അഞ്ചോ തവണ മീറ്റിങ്ങും മറ്റും വച്ച് ഫ്രീയായിട്ട് കുറച്ചു തലവേദന ഒക്കെ കിട്ടിയേനെ.
നീലന്റെ രണ്ടാം കല്യാണം കൂടി ബൂര്‍ഷ്വാസി സിജീഷ് നാട്ടില്‍ നിന്ന് ഇന്ന് തിരിച്ചെത്തിയിട്ടുണ്ട്. മൂന്നില്‍ കുടുതല്‍ കൊല്ലം ഒരുമിച്ചു ഉണ്ടും ഉറങ്ങിയും നടന്ന ഈ കക്ഷി കഴിഞ്ഞ ആഴ്ച തൊട്ടപ്പുറത്തെ റൂമിലേക് മാറി. ക്ലസ്റ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോയി തിരിച്ചുവരുന്നത് ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുമായാണ് . ടൂര്‍ പോയി കമ്പനിയെ പറ്റിക്കുന്നത് പോലെ കസ്റ്റമറിനെയും പറ്റിച്ചതാണോ ആവോ !! ഒറ്റയ്ക് ഒരു റൂമില്‍ സിസ്റ്റം കൊണ്ടുവച്ചു പഠിച്ചു വേറെ ജോലിക്ക് നോക്കാനാണോ അതോ എഡ്യുക്കേഷണല്‍ ഫിലിംസ് കണ്ടു വിവരം വര്‍ധിപ്പിക്കാനാണോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്തായാലും ആ റൂമിന്റെ തൊട്ടപ്പുറം തന്നെ മിസ്റ്റര്‍ പുകവണ്ടിയുടെ റൂമായത് കൊണ്ട് അവന്‍ നന്നാവാന്‍ ഉള്ള ചാന്‍സ് തീരെ കുറവാണ്. എന്തായാലും ഒരേ ദിവസം ഇതേ കമ്പനിയില്‍ ജോയിന്‍ ചെയ്ത ഞങ്ങളില്‍ അവന്‍ ആദ്യം പോവാതെ നോക്കേണ്ടത് എന്റെ കടമ അല്ലെ ??
Tuesday, March 30, 2010
Monday, March 29, 2010
ഈയുള്ളവന്‍റെ ആദ്യത്തെ മലയാളം ബ്ലോഗ്
ആപ്പീസില്‍ ഇരുന്നു ബോറടിക്കുന്ന സമയത്താണുചാറ്റ്‍ ചെയ്യുക. രാവിലേ 9മുതല്‍ വൈകീട്ട് 6 വരെയേ ഈ ബോറടി ഉള്ളൂ.അതേ സമയത്താണു ഓഫീസ് ഉണ്ടാവൂ എന്നതാണു വേറൊരു കാരൃം. അപ്പോഴാണു പെണ്‍പിള്ളേരെ ചാറ്റ് ചെയ്തു പീഡിപ്പിക്കുന്നതു ഒരു ഹോബി ആയി എടുത്തത്. പതിയെ അവര്‍ തിരിച്ചു തല്ലുമെന്നും അല്ലേല്‍ ആളെ വിട്ടു ഇടിക്കുമെന്നും ഉറപ്പായപ്പോഴാണ് ചാറ്റ് കുറച്ചത് . പിന്നീടു പലപല ബ്ലോഗ് പാരായണത്തിലേക്ക് കടന്നു. അപ്പോള്‍ മുതല്ക് തുടങ്ങിയതാ നമ്മളും സ്വന്തമായി ഒരു ബ്ലോഗ് അങ്ങ് തുടങ്ങിയാലോ എന്ന ചിന്ത. 2 - 3 വട്ടം ശ്രമിച്ചു പരാജയപ്പെട്ടപ്പോ കുറച്ചു ടെക്നിക്കല്‍ ബ്ലോഗ്സ് അങ്ങ് കാച്ചി. പിന്നീടു പലപല മഹാന്മാരുടെയും മഹാതികളുടെയും (എത്രയോ % സ്ത്രീ സംവരണം വേണമല്ലോ) ബ്ലോഗുകള്‍ വായിച്ചു സംപൂജ്യനായി കുറെ ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും പോയി ( എന്തിനാ ചുമ്മാ കുറക്കുന്നത് ) . പിന്നീടു നോക്കുമ്പോഴാണ് നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള അണ്ടനും , അടകോടനും വരെ ബ്ലോഗ് എഴുതുന്നത്. പിന്നെ നമ്മള് മാത്രമായിട്ടെന്തിനാ ഈ കീബോര്‍ഡും പിടിച്ചു ഇരിക്കുനത് എന്ന് കരുതി (അത് കൊണ്ട് മാത്രം) ഈ 5 - 6 വരി ഇട്ടേക്കാമെന്ന് വച്ചത്. ഇനീം അവസരം കിട്ടുവാണേല്‍ ഇനീം ഇടാന്‍ ശ്രമിക്കുന്നതാണ്...
എന്ന് സ്വന്തം ഞാന്‍ (തന്നെ ഞാന്‍ തന്നെ )
എന്ന് സ്വന്തം ഞാന്‍ (തന്നെ ഞാന്‍ തന്നെ )
Subscribe to:
Posts (Atom)
