Thursday, June 24, 2010

ദി കാര്‍

ഉണ്ടോടിരിക്കുമ്പോള്  നായര്‍ക് ഒരു വിളി വന്നു എന്ന് കേട്ടിട്ടില്ലേ? പക്ഷെ ഈ കഥയില്‍ ആ വിളി വന്നത് മിസ്റ്റര്‍ ആശാരിക്കാരുന്നു.

ഒരു ദിവസം കാന്റീനിലെ വിഭവസമൃദ്ധമായ സദ്യ കുറ്റം പറഞ്ഞു കഴിച്ചുകൊണ്ടിരിക്കുമ്പോഴാണു രതീഷിനു ഒരു ഉള്‍വിളി ഉണ്ടായത്.
"എടാ നമ്മുക്കെല്ലാവര്‍ക്കും കൂടിയൊരു സെക്കണ്ട് ഹാന്‍ഡ് കാറ് വാങ്ങിച്ചാലോ ?? "
"നമുക്കെല്ലവര്‍ക്കും ഓടിച്ചു പഠിക്കുകയും ചെയ്യാം.. കൂടാതെ ഒരു കുക്കിനെ ഒക്കെ വച്ച് ഡെയിലി ഫുഡ് കൊണ്ടുവരാം" എന്നൊക്കെ പ്ലാന്‍ വിശദീകരിച്ചു.

പ്ലാന്‍ ഒക്കെ തീരുമാനമായപ്പോ ഞങ്ങള്‍ കാറ് ഏജന്റ്‌ മിസ്റ്റര്‍ കന്ദനെ (അഥവാ കണ്ടന്‍ ) കാണാന് പോയത്. മുന്‍പ് അങ്ങേരു ഞങ്ങള്‍ക്ക് ഒരു ബൈക്ക് വാങ്ങി തന്നിരുന്നു. അതാന് അയാളെ വിശ്വസിച്ചു അങ്ങോട്ട് പോയത്.
ആവശ്യം പറഞ്ഞപ്പോ അങ്ങേരു പറഞ്ഞു " സാര്‍ എന്കിട്ടെ നിറയെ വണ്ടിഗെ ഇരുക്ക്‌, ഒരു പ്രച്ചനയും കിടയാത് "

അവസാനം 1 മാരുതി 800 കാണിച്ചു പറഞ്ഞു "സാര്‍ റൊമ്പ നല്ല വണ്ടി, ഇന്ത വണ്ടി ഓടിചില്ലെങ്കില്‍ പെട്രോള്‍ ഒഴിക്കുകയെ വേണ്ട " എന്ന് .
അത് ലാഭമാണല്ലോ എന്ന് കണക്കുകൂട്ടി രതീഷും സിജീഷും ആ വണ്ടികച്ചവടം ഒരു കൂട്ടുകച്ചവടം ആക്കി. കാശിട്ട അളവ് നോക്കി ഒന്നാം പാപ്പാന്‍ സ്ഥാനം രതീഷും , രണ്ടാം പാപ്പാന്‍ സ്ഥാനം സിജീഷും ഏറ്റെടുത്തു. ബാക്കി ഒരു ചെറിയ ഷെയര് ഉള്ള പാലോട്ട് സുധീഷ്കുമാരനെ വണ്ടി കഴുകാനും ഏര്‍പ്പാടാക്കി.
അങ്ങനെ കണ്ടന്റെ അഭിപ്രായപ്രകാരം കിഴക്കൊട്ട് നോക്കി ഇടതു കാല്‍ മുന്‍പോട്ടു വച്ച്, വലതു കാല്‍ പുറകിലോട്ടു ഊന്നി , വലതു കരം മുന്‍പോട്ടു നീട്ടി മൂന്ന് പേരും കൂടി താക്കോല്‍ ഏറ്റുവാങ്ങി, വണ്ടി നിലത്തിറക്കി.

മൂന്നു നാല് ദിവസം കഴിഞ്ഞപ്പോ വണ്ടി ഓടിക്കുമ്പോള്‍ എന്തൊകെയോ ശബ്ദം കേള്‍ക്കുനതായി ഡൌട്ട്.  വണ്ടിയില്‍ ആയിരത്തിലധികം നട്ടും ബോല്ടുമില്ലേ .. അതിലെതെങ്ക്ലും ഇളകുന്നതായിരിക്കും എന്ന് വിചാരിച്ചു. കണ്ടനെ വിളിച്ചു ഈ കാര്യം പറഞ്ഞപ്പോ , അത് ഒന്ന് സര്‍വീസ് ചെയ്‌താല്‍ മതി,ഞാന്‍ ചെയ്തു തരാം , ഒന്ന് പെയിന്റ് കുടി അടിച്ചു നമുക്ക് വണ്ടി നല്ല പുതിയ കണ്ടീഷന്‍ ആക്കാം എന്നൊക്കെ പറഞ്ഞു വണ്ടി മേടിച്ചു പോയി. ഇതേ അവസ്ഥ തുടര്‍ന്ന് കൊണ്ടേ ഇരുന്നു, അവസാനം വണ്ടി വാങ്ങിയ കാശിന്റെ ഒരു എന്പതു ശതമാനം പിന്നേം ചിലവാക്കിയെങ്കിലും , വണ്ടി റോഡില്‍ ഓടുന്നതിനെക്കാള്‍ കുടുതല്‍ സമയം വണ്ടി കട്ടപ്പുറത്തായി.

ഇതിനിടയില്‍ ഒന്നാം പപ്പാന്‍ ബി.എസ്സ്.എന്‍.എല്‍ / എം.ടി.എന്‍.എല്‍ പ്രോജക്ടോക്കെയായി മുംബൈ/പുനെയും , രണ്ടാം പാപ്പാന്‍ ഗുവഹടി, ചന്ദിഗര്ഹ തുടങ്ങി പല സ്ഥലങ്ങളിലേക്കും ടൂര്‍ പോക്ക് തുടങ്ങി, അതും പോരാഞ്ഞു കാറ് കഴുക്കാന്‍ ഏര്‍പ്പാടാക്കിയവന്‍ ചെന്നയിലേക്ക് ട്രാന്‍സ്ഫറുമായി.
ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ടൂര്‍ പോയി കള്ളകണക്കെഴുതി ഉണ്ടാക്കണ കാശ് മൊത്തം കാറ് റിപ്പയര്‍ ചെയ്യാന്‍ ഇറക്കികൊണ്ടിരുന്നു. ഇതിനിടക്കെ വണ്ടി റിപയര്‍ ചെയ്തു ഇറക്കുമ്പോള്‍ അത് എടുത്തു അടുത്തുള്ള ചായപീടികയില്‍ പോയിവരുമ്പോഴേക്കും തള്ളേണ്ട അവസ്ഥ വന്നു. പിറ്റേന്ന് പിന്നേം വര്‍ക്ക്ഷോപ്പിലേക്ക്. 



ബി.എസ്സ്.എന്‍.എല്‍ പ്രോജക്ട് തലയ്ക്കു പിടിച്ച സമയത്ത്, ഒന്നാം പാപ്പന്‍ സ്ഥിരമായി ടൂര്‍ സൈറ്റില്‍ തന്നെ ആയി. അപ്പോഴാണു രണ്ടാം പപ്പാന് ബുദ്ധി വന്നത് . വണ്ടി റിപയര്‍ ചെയ്യിക്കാന്‍ കാശ് കൊടുക്കുന്നതിലും ഭേദം വണ്ടിയെ നമ്മള്‍ ശല്യം ചെയ്യരുത്, അപ്പൊ വണ്ടിയും നമ്മളെ ശല്യം ചെയ്യില്ല എന്ന്. അതില്‍ പിന്നെ വണ്ടി ഓടിച്ചില്ല. ഒരു മാസമായിട്ടും ആരും വണ്ടി എടുക്കാത്തത് കൊണ്ട് അപ്പുറത്തുള്ള ചേച്ചി രാത്രി കൈകുഞ്ഞിനു ചോറ് കൊടുക്കുന്നതൊക്കെ കാറിനു മുകളില്‍ ഇരുത്തിയിട്ടായി. ഇത് കണ്ടു വെക്കേഷന്‍ ഒക്കെ ആയപ്പോ താഴത്തെ വീട്ടിലെ പിള്ളേര്‍ അതിന്റെ മുകളില്‍ ഓടികയറുകയും ഊര്‍ന്നിറങ്ങുകയും ചെയ്യുന്നത് ഒരു എന്ടര്ടയിന്മെന്ടു ആക്കിപ്പോന്നു.

അപ്പുറത്തെ സ്ട്രീറ്റിലെ കൂട്ടുകാരെ വിളിച്ചു മിനുട്ടിന് ഒരു രൂപ കണക്കില്‍ ഈ കളി കളിയ്ക്കാന്‍ പ്ലാന്‍ ഇട്ടെന്നും , പിള്ളേരോട് നാലക്ഷരം ചോദിയ്ക്കാന്‍ പോയ രതീഷിനെ പിള്ളേര്‍ കണ്ണുരുട്ടി കാണിച്ചെന്നും, സിജീഷ് "നമ്മുക്കെന്തായാലും കാറ് കൊണ്ട് ധനനഷ്ടമാണ് , ഈ പിള്ളേരുടെ കൈയ്യീന് കമ്മിഷന്‍ കാശ് വാങ്ങി നമ്മുടെ നഷ്ടം നികത്താന്‍ നോക്കാം " എന്നൊക്കെ പറഞ്ഞെന്നും ശ്രുതി ഉണ്ട് .

പിള്ളേര് മാങ്ങക്ക് കല്ലെറിയുന്ന കൂട്ടത്തില്‍ ഞങ്ങളുടെ തലയ്ക്കു കൂടി എറിയുമോന്നു പെടിച്ചിട്ട് ഞങ്ങളാരും ചോദിക്ക്യാന്‍ പോയില്ല. അങ്ങനെ വണ്ടി വാങ്ങിയവര്‍ക്ക് ഉപകാരപ്പെട്ടില്ലേല്ലും, സ്കൂള്‍ വിട്ട പിള്ളേര്‍ക്ക് ക്രിക്കറ്റ്‌ കളിയ്ക്കുമ്പോള്‍ സ്റ്റമ്പ് വയ്ക്കുവാനും , നായ്ക്കള്‍ക്ക് വെയില് കൊള്ളാതെ കിടക്കാന്‍ കാറിന്റെ അടിഭാഗവും യൂസു ചെയ്തു പോരുന്നു.

കാശ് എങ്ങനെ ഉപയോഗപ്രദമായി ചിലവാക്കാം എന്ന് എല്ലാവരെയും അറിയിച്ചു കൊണ്ട് , ഒരു സ്മാരകശില പോലെ  5-6 മാസമായി, ഒരിഞ്ചു പോലുമനങ്ങാതെ ഞങ്ങളുടെ വീട്ടുമുറ്റത്ത് കിടക്കുവാണ് ഈ കാര്‍ എന്ന് പറയുന്ന വസ്തു.

3 comments:

  1. കണ്ടന്റെ അടുത്ത്‌ ഇതു പോലുള്ള CAR ഇനിയും ഉണ്ടോ ?. വാങ്ങാന്‍ വേണ്ടി അല്ല വേണ്ടപ്പെട്ട ഒരാളെക്കൊണ്ട് വാങ്ങിപ്പിക്കാന :-)

    ReplyDelete
  2. ഇനി ഈ യന്ത്രം നമ്മള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കെട്ടി താഴ്തെണ്ടി വരും ... കുറിഞ്ഞി നഗറിലെ പീക്കിരി പിള്ളാര്‍ വരെ നമ്മളെ കളിയാക്കാന്‍ തുടങ്ങി

    ReplyDelete
  3. ഓര്‍മ്മകളുടെ ചിതല്‍ കെട്ടിയ ഓലക്കെട്ടുകള്‍ പുറത്തെടുക്കാന്‍ എന്തിനു ഈ ബ്ലോഗ്‌ എഴുതി ...
    നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ച ഈ 800 ന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട് - സിജീഷ് .

    ReplyDelete