Monday, March 29, 2010

ഈയുള്ളവന്‍റെ ആദ്യത്തെ മലയാളം ബ്ലോഗ്

ആപ്പീസില്‍ ഇരുന്നു ബോറടിക്കുന്ന സമയത്താണുചാറ്റ്‍ ചെയ്യുക. രാവിലേ 9മുതല്‍ വൈകീട്ട്‌ 6 വരെയേ ഈ ബോറടി ഉള്ളൂ.അതേ സമയത്താണു ഓഫീസ്‌ ഉണ്ടാവൂ എന്നതാണു വേറൊരു കാരൃം. അപ്പോഴാണു പെണ്‍പിള്ളേരെ ചാറ്റ് ചെയ്തു പീഡിപ്പിക്കുന്നതു ഒരു ഹോബി ആയി എടുത്തത്. പതിയെ അവര്‍ തിരിച്ചു തല്ലുമെന്നും അല്ലേല്‍ ആളെ വിട്ടു ഇടിക്കുമെന്നും ഉറപ്പായപ്പോഴാണ് ചാറ്റ് കുറച്ചത് . പിന്നീടു പലപല ബ്ലോഗ്‌ പാരായണത്തിലേക്ക് കടന്നു. അപ്പോള്‍ മുതല്ക് തുടങ്ങിയതാ നമ്മളും സ്വന്തമായി ഒരു ബ്ലോഗ്‌ അങ്ങ് തുടങ്ങിയാലോ എന്ന ചിന്ത. 2 - 3 വട്ടം ശ്രമിച്ചു പരാജയപ്പെട്ടപ്പോ കുറച്ചു ടെക്നിക്കല്‍ ബ്ലോഗ്സ് അങ്ങ് കാച്ചി. പിന്നീടു പലപല മഹാന്മാരുടെയും മഹാതികളുടെയും (എത്രയോ % സ്ത്രീ സംവരണം വേണമല്ലോ) ബ്ലോഗുകള്‍ വായിച്ചു സംപൂജ്യനായി കുറെ ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും പോയി ( എന്തിനാ ചുമ്മാ കുറക്കുന്നത് ) . പിന്നീടു നോക്കുമ്പോഴാണ് നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള അണ്ടനും , അടകോടനും വരെ ബ്ലോഗ്‌ എഴുതുന്നത്‌. പിന്നെ നമ്മള് മാത്രമായിട്ടെന്തിനാ ഈ കീബോര്‍ഡും പിടിച്ചു ഇരിക്കുനത് എന്ന് കരുതി (അത് കൊണ്ട് മാത്രം) ഈ 5 - 6 വരി ഇട്ടേക്കാമെന്ന് വച്ചത്. ഇനീം അവസരം കിട്ടുവാണേല്‍ ഇനീം ഇടാന്‍ ശ്രമിക്കുന്നതാണ്...

എന്ന് സ്വന്തം ഞാന്‍ (തന്നെ ഞാന്‍ തന്നെ )

No comments:

Post a Comment